ഇനി ആര്???

റിസർവ്വ് ബാങ്ക് ഗവർണറാവാൻ ഇനിയില്ലെന്ന് രഘുറാം രാജൻ വ്യക്തമാക്കിയതോടെ അടുത്ത ഊഴം ആർക്കാണ് എന്ന ചർച്ചകൾ സജീവമായിക്കഴിഞ്ഞു.രഘുറാം രാജന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും പിൻഗാമിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഊഹാപോഹങ്ങളും ഉയരുകയാണ്.
പരിഗണനപ്പട്ടികയിൽ ഏഴ് പേരാണുള്ളതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടർ റിപ്പോർട്ട് ചെയ്തു.വിജയ് കേൽക്കർ,രാകേഷ് മോഹൻ,അശോക് ലാഹിരി,ഉർജിത് പ്ടടേൽ,അരുന്ധതി ഭട്ടാചാര്യ,സുബിർ ഗോകൺ,അശോക് ചാവ്ല എന്നീ പേരുകളാണ് പട്ടികയിലുള്ളത്. ഇതിൽ ആർ ബി ഐ ഡപ്യൂട്ടി ഗവർണർ കൂടിയായ ഉർജിത് പട്ടേൽ,എസ്ബിഐ ചെയർ-മാനേജിംഗ് ഡയറക്ടർ അരുന്ധതി ഭട്ടാചാര്യ എന്നിവർക്കാണ് മുൻഗണനയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സെപ്തംബറിലാണ് രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്. റിസർവ്വ് ബാങ്ക് ഗവർണറുടെ ജോലി അവസാനിപ്പിച്ച് അക്കാദമിക് രംഗത്തേക്ക് മടങ്ങാനുള്ള തീരുമാനം രാഷ്ട്രീയ ആക്രമണങ്ങളുടെ പരിണിതഫലമാണ് എന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here