ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നാണ് യാത്രയുടെ ഭാഗമായത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയം ,നോട്ട് നിരോധനം ,ജിഎസ്ടി എന്നിവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് രഘുറാം രാജൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എല്ലാ മേഖലകളിൽ നിന്നുള്ളവരും ഭാരത് ജോഡോയുടെ ഭാഗമാകുകയാണെന്നും യാത്ര വൻ വിജയമാണെന്നും കോൺഗ്രസ് പ്രതികരിച്ചു. അതേസമയം അടുത്ത മൻമോഹൻ സിങ്ങാണെന്ന് സ്വയം കരുതുന്ന രഘുറാം രാജന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ തള്ളിക്കളയേണ്ടതാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ വിമർശിച്ചു.
Read Also: ‘ജോഡോ യാത്ര മാധ്യമങ്ങൾ ബഹിഷ്‌കരിക്കുന്നു’; അശോക് ഗെലോട്ട്
Story Highlights: Ex RBI Chief Raghuram Rajan Joins Rahul Gandhi’s Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here