മാധവിക്കുട്ടിയാവാൻ വിദ്യാ ബാലന് നൂറുവട്ടം സമ്മതം. ഒപ്പം പൃഥ്വി രാജും മുരളി ഗോപിയും

മാധവിക്കുട്ടിയാവാൻ തയ്യാറാണോ എന്ന് ചോദിച്ച് സംവിധായകൻ കമൽ വിളിച്ചപ്പോൾ ബോളിവുഡിലെ തിരക്കുള്ള താരം വിദ്യാബാലന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നൂറുവട്ടം സമ്മതം.

കമൽ ചിത്രത്തിന്റെ കഥയെക്കുറിച്ച് വിദ്യാബാലനോട് പറഞ്ഞത് ഇത്രമാത്രം; കഥയെ ആത്മകഥയാക്കുകയും ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത കമലയുടെ കഥയാണിത്. വിദ്യയെ മാത്രമേ ചിത്രത്തിന് അനുയോജ്യയായി കാണുന്നുള്ളൂ. തയ്യാറെങ്കിൽ ഒരുക്കങ്ങൾ ആരംഭിക്കാം. ആലോചനകൾക്കേതും സംയം എടുക്കാതെ മറുതലക്കൽ നിന്ന് മറുപടി നൂറുവട്ടം സമ്മതം, ഇതാ എന്റെ 60 ദിവസങ്ങൾ.

മാധവിക്കുട്ടി ജീവിച്ചിരുന്ന കാലത്താണ് ചിത്രമൊരുക്കുന്നതെങ്കിൽ ശ്രീവിദ്യ മാത്രമായിരിക്കും തന്റെ നായിക കമൽ പറഞ്ഞു. മാധവിക്കുട്ടിയും ശ്രീവിദ്യയും സമാനരാണ്. പല വ്യവസ്ഥാപിത കാഴ്ചപ്പാടുകളേയും മറികടന്നവർ. മാധവിക്കുട്ടി എഴുത്തുകളിലായിരുന്നെങ്കിൽ ശ്രീവിദ്യ സിനിമയിലൂടെ…

മലയാളിയുടെ നായികാ സങ്കൽപ്പം ആദ്യ കാലങ്ങലിൽ ഷീല, ജയഭാരതി, ശാരദ എന്നിവരൊക്കെ ആയിരുന്നു. ഇപ്പോൾ നായികമാർ പെൺകുട്ടികളാണ്. മെലിഞ്ഞ സുന്ദരികൾ. അവരിൽനിന്ന് ഒരു നായികയെ കണ്ടെത്താനാകില്ലെന്നും കമൽ.

ചിത്രത്തിൽ ഭർത്താവ് മാധവദാസ് ആയി എത്തുന്നത് മുരളി ഗോപിയാണ്. പൃഥ്വി രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പുക്കുന്നുണ്ട്. എന്നാൽ പൃഥ്വിവിന്റെ വേഷം സസ്‌പെൻസാണെന്നും കമൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top