ബിഎസ്എൻഎലേ, യ്യ് മുത്താണ്!!!
മൊബൈൽ നെറ്റ് വർക്കിംഗ് മേഖലയിൽ ഇന്നത്തെ താരം ബിഎസ്എൻഎൽ ആണ്.സ്വകാര്യ മൊബൈൽ സേവന ദാതാക്കളെല്ലാം പൂർണമായോ ഭാഗികമായോ പണിമുടക്കിയപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉപയോക്താക്കൾക്ക് ഇന്ന് സേവനം പ്രദാനം ചെയ്യുന്ന മൊബൈൽ നെറ്റ് വർക്ക് ബിഎസ്എൻഎൽ മാത്രം!!
രാവിലെ ഏഴുമണിയോടെ ഐഡിയയാണ് ആദ്യം പണിമുടക്കിയത്. പ്രധാന സെർവ്വറിലെ തകരാറാണ് കാരണം. മണിക്കൂറുകൾ പിന്നിട്ടിട്ടും തകരാറ് പരിഹരിക്കാൻ സാധിച്ചിട്ടില്ല. കസ്റ്റമർ കെയറിലേക്കു പോലും കോൾ പോവാത്ത സ്ഥിതിയാണ്.
തൊട്ടുപിന്നാലെ എയർടെല്ലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രശ്‌നത്തിലായി. സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലംു കോൾ കണക്ട് ആവാത്ത അവസ്ഥ. ഡോക്കോമോ അടക്കമുള്ള മറ്റ് നെറ്റ് വർക്കുകളുടെ പ്രവർത്തനവും ഇന്ന് അത്ര നല്ലരീതിയിൽ അല്ലെന്നാണ് വിവരം.ചുരുക്കത്തിൽ ഇന്ന് ബിഎസ്എൻഎൽ വരിക്കാർക്ക് ആഘോഷിക്കാനുള്ള വകയായി. പുതിയ ഐഡിയകൾ കൊണ്ടുവന്ന് താരമായവരും കാട്ടിലും മലമുകളിലും വരെ റേഞ്ച് ഉണ്ടെന്ന് അവകാശപ്പെടുന്നവരും ഒക്കെ പണികിട്ടി മൂലയ്ക്ക് ഒതുങ്ങിയതോടെ എന്നും എപ്പോഴും അവഗണിക്കപ്പെട്ടു കിടന്നതിന്റെ സങ്കടം മാറ്റിവച്ച് ബിഎസ്എൻഎൽ ഉഷാറായതോടെ ഏവരും ഒരുമിച്ച് പറയുന്നു,യ്യ് മുത്താണെന്ന്!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here