സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സൗദിയില്‍ മൗസൂണ്‍ നിതാഖത്ത് വരുന്നു

സൗദിയില്‍ പുതിയ നിതാഖത്ത് വരുന്നു. മുഖ്യ നടത്തിപ്പ് ചുമതലകളില്‍ സ്വദേശികളെ നിയമിക്കുന്നതാണ് മൗസൂണ്‍ നിതാഖത്ത് എന്ന പുതിയ നിയമം. ഇത് നിലവില്‍ വരുന്നതോടെ നൂറ് ശതമാനം സ്വദേശി വല്‍ക്കരണം നടപ്പാകുമെന്നാണ് തൊഴില്‍ മന്ത്രാലയം കണക്കുകൂട്ടുന്നത്.
മൗസൂണ്‍ നിതാഖത്തിന്റെ രൂപരേഖ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുക, വിദേശി മുന്‍ഗണന ഒഴിവാക്കുക എന്നിവയാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. സൗദി വിഷന്‍2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമം നടപ്പില്‍ വരുത്തുന്നത്. ഇവിടുത്തെ പ്രധാന സ്ഥനങ്ങളെല്ലാം വിദേശികല്‍ കയ്യടക്കി വച്ചിരിക്കുന്നത് കൊണ്ടുള്ള അസന്തുലിതാവസ്ഥ മാറ്റാനാണ് ഇത് നടപ്പില്‍ വരുത്തുന്നത് എന്നാണ് സൗദി സര്‍ക്കാര്‍ പറയുന്നത്. അതേസമയം മൊബൈല്‍ ഫോണ്‍ മേഖലയില്‍ നിതഖത് ശക്തമായി നടക്കുകയാണ്. സൗദികളെ നിയമിക്കാത്ത ആയിരത്തിലധികെ കടകളാണ് പൂട്ടിയിരിക്കുന്നത്. കര്‍ശന പരിശോധനയും നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി മലയാളികള്‍ക്ക് ഈ നിതാഖത്ത് കൊണ്ട് തന്നെ ജോലി നഷ്ടപ്പെട്ടുകഴിഞ്ഞു. പുതിയ നിയമം കൂടി നിലവില്‍ വരുന്നതോടെ ഇനിയും നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here