അങ്ങ് കൊൽക്കത്തയിലും ഇങ്ങനെ തന്നെയാ!!

കേരളത്തിൽ മാത്രമല്ല കൊൽക്കത്തയിലും ഹെൽമറ്റില്ലാതെ ചെല്ലുന്ന ഇരുചക്ര യാത്രികർക്ക് പെട്രോൾ കിട്ടില്ല.ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ നടപടിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഇരുചക്ര വാഹന അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.പിറ്റേ ദിവസം തന്നെ കൊൽക്കത്താ പോലീസ് പരിഹാരം കണ്ടെത്തി.നോ ഹെൽമറ്റ് നോ പെട്രോൾ നയം നഗരത്തിൽ നടപ്പാക്കി.
ഹെൽമറ്റില്ലാതെ എത്തുന്നവർക്ക് ഒരുതുള്ളി പെട്രോൾ പോലും നല്കരുതെന്ന് പമ്പ് ഉടമകൾക്ക് കർശന നിർദേശം നല്കിയിട്ടുണ്ട്. പോലീസ് പട്രോളിംഗും ശക്തമാണ്.വണ്ടി ഓടിക്കുന്നവർക്ക് മാത്രമല്ല,പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here