പ്രവാസികൾ അറിയാൻ…

ഗൾഫ് രാജ്യങ്ങളിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പെട്ടന്നൊരു ദിവസം നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. മുന്നോട്ട് എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചുപോവുന്ന ഇത്തരക്കാർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ നോർക്ക ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്. തിരികെയെത്തുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വ്യാപാരം,കൃഷി,കോഴിവളർത്തൽ തുടങ്ങിയവയ്ക്കായി 20 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 15 ശതമാനം സബ്സിഡിയായി ലഭിക്കും.പത്ത് ശതമാനമാണ് പലിശ.കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3 ശതമാനം പലിശ ഇളവ് ഉണ്ടാവും.ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികൾക്കും,അത്തരം പ്രവാസികൾ ഒത്തുചേർന്ന് ആരംഭിക്കുന്ന സംഘങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.3 വർഷത്തേക്ക് തിരിച്ചടവ് ഉണ്ടാവില്ല.
അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ.പാസ്പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്(വിദേശത്ത് തൊഴിൽ ചെയ്തിരുന്ന കാലയളവ് വ്യക്തമാക്കണം). തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ സംക്ഷിപ്ത വിവരണം.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി നോർക്ക റൂട്ട്സിന്റെ എന്ന വെബ്സൈറ്റിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ മുൻകൂറായി തയ്യാറാക്കിവച്ചതിനു ശേഷം അപേക്ഷ സമർപ്പിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here