കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കൊരു ജലയാത്ര
കൊച്ചീക്കാർക്ക് കോഴിക്കോട് ഓണമാഘോഷിക്കാൻ സുവർണ്ണാവസരമാണിത്. അടിച്ചാൽ ഇത്തവണത്തെ ഓണം കേഴിക്കോട്ട് അഘോഷിക്കാം. അതും കപ്പലിൽ ചെന്ന് കോഴിക്കോടിറങ്ങാം.
130 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന ചെറുകപ്പലിൽ കൊച്ചിയിൽനിന്ന് മുന്നരമണിക്കൂർകൊണ്ട് കോഴിക്കോടെത്താം.1000 മുതൽ 1500 വരെയാണ് ടിക്കറ്റ് നിരക്ക്. ജലഗതാഗതം പ്രോത്സാഹിപ്പി ക്കുന്നതിന് സർക്കാർ സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രീസിൽനിന്നാണ് ഈ സ്വകാര്യകപ്പൽ കൊച്ചിയിൽ ഇറക്കിയിരിക്കുന്നത്. ബിസിനസ് ക്ലാസ്, എക്കണോമിക് ക്ലാസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്ന കപ്പലിൽ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. 15 കോടി രൂപയാണ് കപ്പലിന്റെ വില.
കൊച്ചി -കോഴിക്കോട് സർവ്വീസാണ് ആദ്യം ഒരുക്കുക. കൊച്ചിലെ സിഎംഎഫ്ആർഐയുടെ ജെട്ടിയിൽനിന്ന് കോഴിക്കോട് ബേപ്പൂരിലാണ് കപ്പൽ എത്തുക. ഈ പദ്ധതി വിജയകരമെങ്കിൽ തിരുവനന്തപുരത്തേരക്കും ലക്ഷദ്വീപിലേക്കും കപ്പൽ സർവ്വീസ് നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here