വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. റാഗിംഗ് എന്ന് പരാതി

കോഴിക്കോട് വടകര തോടന്നൂരില്‍ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വടകര ചെമ്മരത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി ഷഹ്നാസാണ് മരിച്ചത്. റാഗിങ്ങിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നു.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വീട്ടിലെ കുളിമുറിയില്‍ ഷഹ്നാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  റാഗിങ്ങ് നടന്നതായി ഷഹ്നാസ് ബന്ധുക്കളോട് പരാതി പറഞ്ഞിരുന്നു. കോളജിലെ സംഭവങ്ങളെ തുടര്‍ന്ന് ഷഹ്നാസ് വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചതായി കുടുംബാംഗങ്ങള്‍ പറയുന്നു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top