Advertisement

മലപ്പുറത്ത് ദളിത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

June 17, 2020
Google News 1 minute Read
dead

മലപ്പുറം തിരൂരങ്ങാടിയിൽ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അജ്ഞലിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും.

ഇന്നലെ വൈകുന്നേരത്തോടെയാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ അജ്ഞലിയെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അജ്ഞലി മുറിയിൽ നിന്നും ഇറങ്ങിപ്പോയി. സമയമേറെയായിട്ടും അനുജത്തി തിരിച്ചുവരാതിരുന്നതോടെ സഹോദരിമാർ നടത്തിയ തിരച്ചിലിലാണ് അജ്ഞലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also: മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ എസ്‌യു

ഓൺലൈൻ ക്ലാസുകൾ ശരിയായ വിധത്തിൽ മനസിലാക്കാൻ കഴിയാത്തതിന്റെ മനോവിഷമം മാത്രമാണ് അജ്ഞലിക്ക് ഉണ്ടായിരുന്നതെന്ന് എന്ന് ബന്ധുക്കൾ ആരോപിച്ചു. മകൾക്ക് സ്വന്തമായി ഫോൺ വാങ്ങി തരാൻ അവശ്യപ്പെട്ടിരുന്നതായും അതിന് സാധിച്ചില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണത്തെ സംബന്ധിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

 

malappuram dalit girl suicide, tirur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here