ഇതാണ് കൊച്ചിയ്ക്കായി ഒരുങ്ങുന്ന വാട്ടര്‍ മെട്രോ

കൊച്ചിയുടെ ജല ഗതാഗതത്തിന്റെ തന്നെ മുഖഛായ മാറ്റി മറിക്കുന്ന പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട വാട്ടര്‍ മെട്രോ. 747 കോടിയാണ് പദ്ധതിയുടെ  ചിലവ്. ജര്‍മ്മന്‍ സാങ്കേതിക വിദ്യയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയ്ക്കും ചുറ്റുമുള്ള പഞ്ചായത്തുകള്‍ക്കുമെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബോട്ടുകളാണ് സവാരിയ്ക്കായി ഒരുങ്ങുക. ബോട്ട് ജെട്ടിയിലേക്കും തിരിച്ചും  എല്ലാം അനുബന്ധ ഗതാഗത സൗകര്യങ്ങളൊരുങ്ങും.

78ബോട്ടുകളും.36 ബോട്ട് ജെട്ടികളുമാണ് പദ്ധതിയുടെ കീഴില്‍ ഉണ്ടാകുക . ഒരേ സമയം 50മുതല്‍100വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ആധുനിക ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായി വരുന്നത്. 22 കിലോമീറ്റര്‍ വേഗതയാണ് ഈ ബോട്ടുകള്‍ക്കുണ്ടാകുക. കുമ്പളം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ മുപ്പത് കിലോമീറ്ററാണ് വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

പത്ത് മിനുട്ട് ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. ബോട്ട് ജെട്ടികളില്‍ എടിഎം കൗണ്ടറുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാര്‍ക്ക് വിശ്രമമുറികള്‍ എന്നിവയും ഉണ്ടാകും.747കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ജര്‍മ്മന്‍ വികസന ബാങ്ക് കെ.എഫ്. ഡബ്യൂ വുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 597 കോടിരൂപയാണ് വായ്പയായി ജര്‍മ്മന്‍ ബാങ്ക് നല്‍കുന്നത്.1.5 ശതമാനമാണ് പലിശ നിരക്ക്.15 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
ആദ്യഘട്ടത്തില്‍ കൊച്ചിയിലെ ബോട്ടുജെട്ടികള്‍ നവീകരിക്കും. മെട്രോയുടെ ടിക്കറ്റുകള്‍ ഇവിടെയും ഉപയോഗിക്കാം. ബോട്ടുകളിലും ജെട്ടികളിലും സൗജന്യ വൈ ഫൈ ഉണ്ടായിരിക്കും. ഒരു സമയം 50മുതല്‍100 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ മെട്രോ ബോട്ടിനാവും. ബോട്ടുജെട്ടികളുടെ നവീകരണത്തോടൊപ്പം ജെട്ടിയിലേക്കുള്ള റോഡുകള്‍, അനുബന്ധയാത്രാ സംവിധാനം ഒരുക്കല്‍, സിസിടിവി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ എന്നിവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയില്‍102കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കും. നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും. നഗരത്തിനോടൊപ്പം സമീപത്തുള്ള ദ്വീപ സമൂഹങ്ങള്‍ക്കും ഇത് സഹായകരമാകും.2018 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top