ഇന്ത്യൻഹോക്കിസ്റ്റിക് സ്വർണപ്രഭ സ്വന്തമാക്കുമോ!!
ഒമ്പതാം ഒളിമ്പിക്‌സ് സ്വർണം തേടി ഇന്ത്യൻ ഹോക്കിസംഘം ബ്രസീലിലേക്ക് പുറപ്പെട്ടു. മലയാളിയായ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹോക്കിപ്പടയിൽ കായികലോകം വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. മികച്ച ഗോൾകീപ്പർ മാത്രമല്ല,നല്ല നായകനുമാണ് താനെന്ന് ശ്രീജേഷ് ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്.ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള ടീം കുറച്ചുനാളായി മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ട്രോഫിയിലെ വെള്ളിനേട്ടം പ്രതീക്ഷകൾക്ക് തിളക്കം വർധിപ്പിക്കുന്നു.
ലോകത്തിലെ മികച്ച പെനാൽറ്റി കോർണർ വിദഗ്ധരെന്ന് കായികരംഗം വിലയിരുത്തുന്ന രുപീന്ദർ പാൽ സിംഗും വി.ആർ.രഘുനാഥും ഇന്ത്യൻ സംഘത്തിന്റെ തുറുപ്പുചീട്ടുകളാണ്.മുൻ ക്യാപ്റ്റൻ സർദാർസിംഗ് ആവട്ടെ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യവും.വൈസ് ക്യാപ്റ്റൻ എസ്.വി.സുനിലിന്റെ മാന്ത്രിക വേഗത കൂടിയാവുമ്പോൾ ഹോക്കിസ്വർണം ഇന്ത്യ കൈപ്പിടിയിലൊതുക്കുമെന്നുള്ള വിശ്വാസത്തിന് ബലം കൂടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here