മന്ത്രി കെ.ടി ജലീലിന് സൗദിയിലേക്ക് അനുമതി നിഷേധിച്ച സംഭവം. സുഷമാ സ്വരാജ് ഇന്ന് വിശദീകരണം നല്‍കും

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ തൊഴില്‍ നഷ്‌ടപ്പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെടാന്‍ സൗദിയിലേക്ക് പോകാനൊരുങ്ങിയ മന്ത്രി കെ.ടി ജലീലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാഞ്ഞ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി  സുഷമ സ്വരാജ് ഇന്ന് ലോക്‌സഭയില്‍ വിശദീകരണം നല്കും. ജലീലിന് കേന്ദ്രം നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിച്ചില്ലെന്ന് വെള്ളിയാഴ്ച കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. ഇന്ന് മന്ത്രി വിശദീകരണം നല്കും എന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ ലോക്‌സഭയെ അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top