കാശ്മീർ ചർച്ച; പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ

ജമ്മു കാശ്മീർ വിഷയത്തിൽ ചർച്ചയ്ക്കായുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളി. കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ചർച്ച വേണ്ടത് അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു.

പാകിസ്താൻ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയായിരുന്നു കശ്മീർ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കറിന് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കത്ത് നൽകിയത്.

പാക്കിസ്ഥാന്റെ കത്തുവന്നതിന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ബലൂചിസ്താനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം. പാക് സ്ഥാനപതി ഗൗതം ബംബേവാലെയാണ് ഇന്ത്യയ്ക്കുവേണ്ടി മറുപടി കത്ത് കൈമാറിയത്.

ഇന്ത്യാപാക് ബന്ധം വഷളായതിനെത്തുടർന്ന് പാകിസ്താനിൽ നടക്കുന്ന സാർക്ക് ധനകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ അരുൺ ജെയ്റ്റ്‌ലി പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top