കോട്ടയം നാഗമ്പടം മൈതാനിയിൽ മാജിക് വിരുന്നൊരുക്കാൻ അമ്മു

കോട്ടയം നാഗമ്പടം മൈതാനിയിൽ അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് എക്‌സ്‌പോയിൽ ഇന്ന് മാജിക്ക് വിരുന്നൊരുക്കാൻ അമ്മുവുമെത്തുന്നു. കേരളത്തിലെ ചുരുക്കം സ്ത്രീ മജീഷ്യരിൽ ഒരാളാണ് 24കാരിയായ അമ്മു. നിലവിൽ ദൂരദർശനിലടക്കം നിരവധി പരിപാടികളിൽ അവതാരികകൂടിയാണ് ഈ മാജിക്കുകാരി.

15 വർഷമായി മാജിക് ലോകത്ത് അമ്മുവുണ്ട്. അഞ്ചാം വയസ്സിൽ, സ്വതന്ത്ര മാധ്യമ പ്രവർത്തകനും മജീഷ്യനുമായിരുന്ന അച്ഛൻ മുതുകുളം രാജശേഖരൻ പകർന്നു നൽകിയ മാന്ത്രിക ചെപ്പുമായാണ് അമ്മു തന്റെ മായാജാലം ആരംഭിച്ചത്.

പിന്നീട് കേരളത്തിലെ വിവിധ മജീഷ്യരിൽനിന്ന് മാജിക് പടിച്ചു. ഏഴാം വയസ്സിൽ ആരെയും അമ്പരപ്പിച്ചുകൊണ്ട് ഫയർ എസ്‌കേപ്പ് മാജിക്കുമായാണ് അമ്മു മാസ്മരിക ലോകത്ത് തന്റേതായ ഇടം നേടിയത്. പ്രായമായവർപ്പോലും അൽപ്പമൊന്ന് ആലോചിച്ചേ ഫയർ എസ്‌കേപ്പ് മാജിക്ക് ചെയ്യാറുള്ളൂ. എന്നാൽ വെറും ഏഴാം വയസ്സിൽ തനിക്ക് അത് നിഷ്പ്രയാസം സാധിക്കുമെന്ന് അമ്മു തെളിയിച്ചു. മാധ്യമ പ്രവർത്തകനായ ആനന്ദ് ഭർത്താവാണ്. തയ്യാറാകൂ ഇന്ന് വൈകീട്ട് നാഗമ്പടത്തെ മാജിക്ക് വിരുന്നുണ്ണാൻ…

സെപ്തംബർ രണ്ടാം തിയതി ആരംഭിച്ച ഫ്‌ളവേഴ്‌സ് എക്‌സ്‌പോ ഓരോ ദിവസവും ആഘോഷിക്കുന്നത് കേരളക്കരയ്ക്ക് പുത്തൻ വിരുന്നൊരുക്കിയാണ്. സെപ്തംബർ 13 വരെയാണ് ഫളവേഴ്‌സ് എക്‌സ്‌പോ അരങ്ങേറുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top