ഇങ്ങനെയാണ് നക്ഷത്രം മരിക്കുന്നത്

ജനിക്കുന്ന എല്ലാവർക്കും മരണമുണ്ട്. അത് മനുഷ്യനായാലും നക്ഷത്രമായാലും മാറ്റമൊന്നുമില്ല. ഇതാ നക്ഷത്രത്തിന്റെ മരണം പുറത്തുവിട്ട് നാസ. നക്ഷത്രത്തിന്റെ അവസാന നിമിഷം അതിഭീകരമായി ജ്വലിക്കുന്ന ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

ഭൂമിയിൽനിന്ന് 4000 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. എൻജിസി 2440 നെബുലയിൽ പെടുന്നതാണ് ഈ നക്ഷത്രം. നാസയുടെ ബഹിരാകാശ ടെലസ്‌കോപ്പ് ഹബ്ബിൾ ആണ് ചിത്രം പുറത്തുവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top