മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിൽ മണികണ്ഠനും

കമ്മട്ടിപ്പാടത്തിൽ ദുൽഖറിനൊപ്പം ശ്രദ്ധേയ വേഷത്തിലെത്തിയ മണികണ്ഠൻ ഇനി വെളളിത്തിരയിലെത്തുന്നത് മമ്മൂട്ടിക്കൊപ്പം അഭിനയിക്കും. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മണികണ്ഠൻ മമ്മൂട്ടിക്കൊപ്പം വെള്ളിത്തിരയിലെത്തുന്നത്. ഹനീഫ് അദീനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്ൃഥ്വിരാജ് സുകുമാരനാണ് ചിത്രം നിർമ്മിക്കുന്നത്.

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിൽ പ്രധാന കഥാപാത്രമായും മണികണ്ഠൻ അഭിനയിക്കുന്നുണ്ട്. വ്യാസൻ എടവനക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു.

സമൂഹത്തിന്റെ രണ്ടു തുറകളിലുള്ളവരെ പ്രതിനിധാനം ചെയ്യുന്നതാണ് ഇരുവരുടെയും കഥാപാത്രങ്ങൾ. ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികളുടെ ജീവിതമാണ് ഇവരുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top