കൈയ്യക്ഷരം നോക്കി സ്വഭാവം മനസ്സിലാക്കാം

കൈയ്യക്ഷരം ഒരാളുടെ സ്വഭാവത്തെ കാണിക്കുന്നു എന്നത് നാം കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒന്നാണ്. ഇത് വെറുതെ ആണെന്ന് പറഞ്ഞ് നമ്മിൽ പലരും തള്ളി കളയുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിൽ കാര്യം ഉണ്ടെന്നാണ് ഗ്രാഫോളജി വിദഗ്ധർ പറയുന്നത്.
എഴുതുമ്പോൾ കൊടുക്കുന്ന സമ്മർദ്ദം
കൂടുതൽ – വളരെ അധികം ഇമോഷ്ണൽ ആയ വ്യക്തിയാണ് നിങ്ങൾ
കുറവ്- വികാരങ്ങൾ പുറത്ത് കാണിക്കാത്ത വ്യക്തിയാണ് നിങ്ങൾ
എഴുതുന്ന അക്ഷരത്തിന്റെ വലിപ്പം
ചെറിയ അക്ഷരം – ഏകാഗ്രത, ലക്ഷ്യബോധം, ഇടുങ്ങിയ കാഴ്ച്ചപ്പാട് എന്നിവ ഉള്ളവരാണ് നിങ്ങൾ.
വലിയ അക്ഷരം – ജീവിതത്തെ വിശാലമായ കാഴ്ച്ചപ്പാടോടെ നോക്കി കാണുന്ന ആളാണ് നിങ്ങൾ. പെട്ടെന്ന് ബോർ അടിക്കാത്ത പ്രകൃതമാണ് നിങ്ങളുടേത്. അംഗീകാരങ്ങൾ കിട്ടാൻ താൽപര്യമുള്ള വ്യക്തിയാണ് ഇത്തരം കൈയ്യക്ഷരത്തിന്റെ ഉടമകൾ.
എഴുതുമ്പോൾ ഉള്ള ചരിവ്
ഇടത് വശത്തേക്കുള്ള ചരിവ് – എഴുതുമ്പോൾ വലത്തോട്ടാണ് ചരിവെങ്കിൽ അന്തർമുഖനായ വ്യക്തിയാണ് നിങ്ങൾ. സ്വതന്ത്രനായി ഇരിക്കാനും ഇതിതരക്കാർ ഇഷ്ടപ്പെടുന്നു.
ചരിവുകൾ ഇല്ലാത്ത കൈയ്യക്ഷരം – വികാരങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾക്ക് നന്നായ് ആറിയാം. വൈകാരങ്ങളേക്കാൾ നിങ്ങൾക്കുള്ളത് വിവേകമായിരിക്കും.
വലത് വശത്തേക്കുള്ള ചരിവ് – മറ്റഉള്ളവരുമായി നല്ല രീതിയിൽ ഇണങ്ങി പോവാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ ഇടക്കിടെ മൂഡ് സ്വിങ്ങ് അനുഭവപ്പെടുന്നവരാണ് നിങ്ങൾ.
അക്ഷരങ്ങളുടെ ഇടയിലുള്ള അകലം
അകലം കുറവ്– സമയം ക്രമീകരിക്കാൻ അറിയാത്തവരാണ് നിങ്ങൾ.
സാധാരണ അകലം – എല്ലാത്തിലും ചിട്ട പാലിക്കുന്ന നിങ്ങൾക്ക്, ജീവിത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്.
കൂടുതൽ അകലം – സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ.
വാക്യങ്ങളുടെ ഗതി
മുകളിലേക്ക്– പോസിറ്റീവ് ചിന്താഗതിയുള്ള ആളാണ് നിങ്ങൾ. എപ്പോഴും സന്തോഷമായി ഇരിക്കാൻ കഴിയുന്ന പ്രകൃതമാണ് നിങ്ങളുടേത്.
താഴേക്ക് – നിരുത്സാഹത്തിന്റെ ചിഹ്നമായാണ് ഇത് കണക്കാക്കുന്നത്.
അലകളുടെ രൂപത്തിലുള്ള അക്ഷരങ്ങൾ– സ്ഥിരതയില്ലായ്മയെ കാണിക്കുന്നു ഇത്.
കൂട്ടക്ഷരമാണോ ??
കൂട്ടക്ഷരമാണെങ്കിൽ നിങ്ങൾ വിവേകപരമായി തീരുമാനങ്ങൾ എടുക്കുന്ന സ്വഭാവക്കാരാണ.
കൂട്ടക്ഷരത്തിൽ അല്ല നിങ്ങൾ എഴുതുന്നത് എങ്കിൽ ബുദ്ധിമാന്മാരും അന്തർജ്ഞാനികളുമാണ് നിങ്ങൾ.
ഇപ്പോൾ നിങ്ങളുടെ സ്വഭാവത്തെകുറിച്ച് ഏകദേശം ഒരു ധാരണയായില്ലേ ??
handwriting, character