കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹന(52) നാണ് മരിച്ചത്. പാതിരിയാട് വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനനെ തിങ്കളാഴ്ച രാവിലെ ഒരു സംഘം അക്രമികള്‍ ഷാപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മാരകായുധങ്ങളുമായെത്തി വെട്ടുകയായിരുന്നു.

ഉടന്‍ തന്നെ തലശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അശോകന്‍ എന്ന ആള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top