തെരുവുനായയെ കൊന്ന സംഭവം: കാലടി പഞ്ചായത്ത് പ്രസിഡന്റടക്കം 17 പേര് അറസ്റ്റില്‍

തെരുവുനായ്ക്കളെ കൊന്ന കേസില്‍ കാലടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 17 അംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കി ഇവരെ വിട്ടയച്ചു. റോജി എം.ജോണ്‍ എം.എല്‍.എ എത്തിയാണ് ഇവരെ ജാമ്യത്തിലിറക്കിയത്. നായ്ക്കളെ കൊന്ന് പ്രദര്‍ശിപ്പിച്ചതിന് മൃഗസ്നേഹികള്‍ പരാതി നല്‍കിയിരുന്നു. 30നായ്ക്കളെയാണ് പ്രസിഡന്റ് അടക്കമുള്ളവര്‍ കൊന്നത്.
കൊന്ന നായ്ക്കളെ പുറത്തെടുത്ത് വെറ്ററിനറി സര്ജന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്‍െറ റിപ്പോര്‍ട്ട് രാസപരിശോധനക്കായി അയച്ചിരിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News