നിയമസഭയിൽ ജയരാജന്റെ സ്ഥാനം രണ്ടാം നിരയിലേക്ക്

ബന്ധുനിയമന വിവാദത്തെ തുടർന്ന മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജന് നിയമസഭയിൽ രണ്ടാം നിരയിലേക്ക് മാറ്റി. പകരം ഒന്നാം നിരയിലേക്ക് നിയമമന്ത്രി എ കെ ബാലൻ എത്തി.
ജയരാജന്റെ രാജിയ്ക്ക് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് ഇന്ന് നടക്കുന്നത്. രാജി സംബന്ധിച്ച് ജയരാജൻ സഭയിൽ വിശദീകരണം നൽകി.
ബന്ധുനിയമന വിവാദത്തെ തുടർന്ന് ഒക്ടോബർ 14നാണ് രാജിവെച്ചത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News