ജയിലിൽ നിഷാമിന്റെ ഫോൺ ഉപയോഗം; പോലീസിന് വീഴ്ച പറ്റി

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിഷാം ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവം പോലീസിന് വീഴ്ച പറ്റിയതായി പ്രാഥമിക നിഗമനം. നിഷാമിന്റെ സഹോദരങ്ങളുടെ പരാതിയിൽ ഇന്നലെയാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സഹോദരങ്ങളുടെ മൊഴി രേഖപ്പെടുത്തി. നിഷാമിന്റെ സഹോദരങ്ങളായ അബ്ദുൾ റസാഖ്, അബ്ദുൾ നിസാർ എന്നിവരിൽനിന്നാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. നിസാറാണ് കഴിഞ്ഞ ദിവസം തൃശ്ശൂർ റൂറൽ എസ് പി നിശാന്തിനിയ്ക്ക് പരാതി നൽകിയത്. നിഷാം ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ കൂടി ഇവർ പോലീസിന് കൈമാറിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News