Advertisement

ചന്ദ്രബോസ് വധക്കേസ് : നിസാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യം; സർക്കാർ സുപ്രിംകോടതിയെ സമീപിക്കും

November 6, 2022
Google News 2 minutes Read
chandrabose murder case kerala govt approach sc

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. നിസാമിന്റെ ശിക്ഷ ജീവപര്യന്തമാക്കിയ നടപടിക്കെതിരെയാണ് അപ്പീൽ കൊടുക്കുക. നിസാമിന് വധശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. ( chandrabose murder case kerala govt approach sc )

കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച ഒരു സംഭവമാണ് ചന്ദ്രബോസ് വധക്കേസ്. കേസിൽ വളരെ ശക്തമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചുവെങ്കിലും നിസാമിന് ജീവപര്യന്തമാണ് കോടതി ശിക്ഷയായി വിധിച്ചത്. പിന്നീട് നിസാമിന്റെ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി ശരി വയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരള സർക്കാർ വീണ്ടും അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കാനായി പോകുന്നത്.

നിസാമിന് വധശിക്ഷ തന്നെ വേണം എങ്കിലേ അതൊരു മാതൃകാപരമായിട്ടുള്ള ശിക്ഷയാകു എന്നാണ് സംസ്ഥാന സർക്കാർ വാദിക്കാൻ പോകുന്നത്. പാവപ്പെട്ടവനും ധനാഢ്യനും എന്നുള്ള വ്യത്യാസം സമൂഹത്തിന് ഏതെങ്കിലും കുറ്റകൃത്യം ചെയ്യാനുള്ള അവകാശമായി മാറരുത് എന്നതടക്കമുള്ള കാര്യമായിരിക്കും സർക്കാർ സുപ്രിംകോടതിയിൽ അറിയിക്കുക.

Story Highlights: chandrabose murder case kerala govt approach sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here