ഈ ദീപനാളങ്ങള്‍ തെളിക്കുന്ന വെളിച്ചം തിരിച്ചറിയാന്‍ കണ്ണൊന്നു തുറന്നാല്‍ മാത്രം മതി!

കാഴ്ചയുടെ ലോകം എന്നന്നേക്കുമായി അണഞ്ഞു പോയ ഇവര്‍ നമ്മുടെ ദീപാവലി ആഘോഷങ്ങള്‍ക്ക് നല്‍കുന്ന വെളിച്ചം തികച്ചും വ്യത്യസ്തമാണ്. കാതടപ്പിക്കുന്ന പടക്കങ്ങള്‍ കൊണ്ടല്ല, ഇവര്‍ ദീപാവലിയെ വരെവേല്‍ക്കാന്‍ നമ്മളെ പഠിപ്പിക്കുന്നത്. മറിച്ച് വര്‍ണ്ണാഭമായ മെഴുകുതിരികള്‍ കൊണ്ടാണ്. ഡല്‍ഹിയിലെ ബ്ലൈന്‍ഡ് റിലീഫ് അസോസിയേഷനാണ് അകകണ്ണ് കൊണ്ട് നമ്മുടെ മനസ്സിലും വീട്ടിലും ദീപങ്ങള്‍ തെളിയിക്കുന്നത്.

diwali-4-_ap

പടക്കങ്ങള്‍ കൊണ്ടുള്ള അപകടങ്ങളും, പടക്ക നിര്‍മ്മാണ ശാലയിലെ അപകടങ്ങളും തുടര്‍ക്കഥയായിട്ടും ആഘോഷങ്ങള്‍ക്ക് പടക്കങ്ങളെ മാത്രം ആശ്രയിക്കുന്ന തലമുറകള്‍ക്ക് ഇവര്‍ പകര്‍ന്നു നല്‍കുന്ന വെളിച്ചം തിരിച്ചറിയാന്‍ നമ്മള്‍ കണ്ണ് ഒന്ന് തുറന്ന് പിടിച്ചാല്‍ മാത്രം മതി!! ദീപാവലി കാര്‍ഡുകളും, പേപ്പര്‍ ബാഗുകളും, ക്യൂരിയോസുമെല്ലാം ഇവര്‍ ഉണ്ടാക്കി നല്‍കുന്നു. ബ്ലൈന്‍ഡ് സ്ക്കൂള്‍ മേളയിലെ പ്രധാന ആകര്‍ഷകങ്ങളാണ് ഇവരുടെ സ്റ്റാള്‍.

ഡല്‍ഹിയില്‍ നടക്കുന്ന ദിവാലി ബസാറില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നതും ബ്ലൈന്‍ഡ് സ്ക്കൂളിന്റെ ഈ ദിവാലി ബസാറിലേക്കാണ്. ഒക്ടോബര്‍ 21 മുതല്‍ 27വരെയാണ് എല്ലാവര്‍ഷവും ബസാര്‍ പ്രവര്‍ത്തനം ആരംഭിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top