മഴ ലഭ്യത കുറഞ്ഞു; സംസ്ഥാനം വൈദ്യുത പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്ത് മഴലഭ്യതയിൽ ഗണ്യമായ കുറവ് വന്നതോടെ വൈദ്യുത പ്രതിസന്ധിയി രൂക്ഷമാകാൻ സാധ്യത. മവ കുറഞ്ഞതോടെ അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞത് വൈദ്യുത ക്ഷാമത്തിലേക്ക് സംസ്ഥാനത്തെ നയിക്കുമെന്നാണ് വിലയിരുത്തൽ.
ഒക്ടോബറിൽ ഇടുക്കി അണക്കെട്ടിൽ 60 ശതമാനം വെള്ളമെങ്കിലും ഉണ്ടാകാറുണ്ട് എന്നാൽ നിലവിൽ മൊത്തം സംഭരണ േേശാഷിയുടെ 44 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.
അണക്കെട്ടിൽ വെള്ളം കുറഞ്ഞതോടെ മൂലമറ്റം പവർ ഹൗസിലെ വൈദ്യുത ഉത്പാദനം കുറഞ്ഞു. 18 ദശലക്ഷം വൈദ്യുതി വരെ ഒക്ടോബറിൽ ഉത്പാദിപ്പിച്ചിരുന്ന മൂലമറ്റം പവർ ഹൗസിൽ നിലവിൽ 4 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിക്കുന്നത്.
ഈ അളവിൽ 120 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.
ഈ സ്ഥിതി തുടർന്നാൽ വൈദ്യുത ബോർഡിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. ഇത് പ്രതിസന്ധിയിലേക്കും ബോർഡിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കും കാരണമാകും.