ജിഷ വധം; തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ്

jisha-murder jisha murder case verdict tomorrow

ജിഷ വധക്കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പപ്പു കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പപ്പു ഹർജി നൽകിയത്. ഹർജിയിൽ കോടതി നാളെ വാദം കേൾക്കും.

ജിഷ വധക്കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പലതും വാസ്തവവിരുദ്ധമാണെന്ന് ഹർജിയിൽ പപ്പു പറയുന്നു. പ്രതിയായ അമീർ ഉൾ ഇസ്ലാം മാത്രമാണ് കൊല ചെയ്തതെന്ന വാദം വിശ്വസിക്കാനാവില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top