Advertisement

ഭോപ്പാൽ ഏറ്റുമുട്ടൽ; കേസ് അന്വേഷിക്കുന്നത് ആർഎസ്എസ് അനുഭാവിയെന്ന് ആരോപണം

November 8, 2016
Google News 1 minute Read
bhopal encounter

ഭോപ്പാലിൽ ജയിൽ ചാടിയ സിമി പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷിക്കുന്നത് ആർഎസ്എസ് അനുഭാവിയെന്ന് ആരോപണം. മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി എസ് കെ പാണ്ഡെയ്‌ക്കെതിരാണ് ആരോപണം ഉയർന്നിരിക്കുന്നത്.

മധ്യപ്രദേശ് മുൻ അഡ്വക്കേറ്റ് ജനറൽ ആനന്ദ് മോഹൻ മാത്തൂരാണ് പാണ്ഡെയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാനാണ് സർക്കാരിന്റെ നീക്കമെന്നും മാത്തൂർ പറഞ്ഞു. ഈ കാര്യം ഉന്നയിച്ച് ആനന്ദ് മോഹൻ മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.

ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

bhopal encounter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here