നോട്ട് നിരോധനം: ജനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനൊപ്പം നില്‍ക്കണം- ആമീര്‍ ഖാന്

500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്താങ്ങി നടന് ആമീര്‍ ഖാന് രംഗത്ത്. ആമീറിന്റെ ഏറ്റവും പുതിയ ചിത്രം ദംഗലിന്റെ പ്രചരാര്‍ത്ഥം എത്തിയപ്പോഴാണ് ആമീര്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് സംസാരിച്ചത്.
കുറച്ച് കാലത്തെ ബുദ്ധിമുട്ട് ജനങ്ങള്‍ സഹിക്കണമെന്നാണ് ആമീര്‍ പ്രതികരിച്ചത്. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ല അത് കൊണ്ട് ഇത് തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നും ആമീര്‍ പറഞ്ഞു. നോട്ടു നിരോധനം കാരണം തന്റെ ചിത്രത്തിനും നഷ്ടം സംഭവിക്കാം. എന്നാല്‍ ഇത്ര വലിയൊരു ദൗത്യത്തിന് മുന്നില്‍ അത് ചെറിയ കാര്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
amir about note ban
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News