Advertisement

കുരുന്ന് സ്വപ്‌നങ്ങൾക്കായി സർക്കാർ

November 14, 2016
Google News 3 minutes Read
Children's Day

 

ശിശുദിനത്തിൽ കുരുന്നുകൾക്ക് ആശംസകൾ നേരുന്നതിനോടൊപ്പം കുട്ടികളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.

ഫേസ്ബുക്ക് പേജിലൂടെയാണ് ബാലവേല ചെയ്യാൻ നിർബന്ധിതരാകുന്ന, സ്വപ്‌നങ്ങൾ കാണാൻ മാത്രം വിധിക്കപ്പെട്ട കുരുന്നുകളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് പദ്ധതികൾ സംസ്ഥാന തലത്തിൽ വിഭാവനം ചെയ്തതായി പിണറായി വ്യക്തമാക്കുന്നത്.

ജാതിമതലിംഗവർഗവർണപ്രാദേശിക ഭേദചിന്തകളില്ലാതെ നമ്മുടെ കുട്ടികൾ വളരട്ടെ. അത്തരമൊരു തലമുറയുടെ കൈയിൽ നമ്മുടെ നാടിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്നുറപ്പുണ്ടെന്നും പിണറായി വിജയൻ ഫേസുബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കണമെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ സ്വപ്നം കാണാനുള്ള അവസരം അവർക്കു ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം. 40 ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ നിർബന്ധിതമാകുന്ന, ഒരു വലിയ വിഭാഗം കുട്ടികൾ വിശപ്പും പോഷകാഹാരക്കുറവും മൂലം കഷ്ടപ്പെടുന്ന, കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും ഇന്നും തുടർക്കഥയാകുന്ന ഒരു രാജ്യത്ത് എങ്ങനെയാണവർക്ക് നിറമുള്ള സ്വപ്നങ്ങൾ കാണാൻ സാധിക്കുക. കാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിരവധി കുട്ടികളാണ് ദിനംപ്രതി സംഘർഷത്തിന്റെയും ആക്രമണങ്ങളുടെയും ഇരകളാകുന്നത്. ആത്മവിശ്വാസം നിറഞ്ഞ ഒരു സമീപനം ജീവിതത്തോടു സ്വീകരിക്കാൻ അവർക്ക് എങ്ങനെയാണ് കഴിയുക ?

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഒരു സാമൂഹ്യ കടമയാണ്. അവർക്ക് തുല്യനീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. കുട്ടികളുടെ പൂർണ വികാസം ഉറപ്പുവരുത്താനുള്ള കടമ സർക്കാരിനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അവരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികളാണ് സംസ്ഥാനതലത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്.

Every child has a dream, Lets work towards making each child in the society determined and hopeful for their future. ജാതി-മത-ലിംഗ-വർഗ-വർണ-പ്രാദേശിക ഭേദചിന്തകളില്ലാതെ നമ്മുടെ കുട്ടികൾ വളരട്ടെ. അത്തരമൊരു തലമുറയുടെ കൈയിൽ നമ്മുടെ നാടിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്നുറപ്പുണ്ട്.
ഏവർക്കും ശിശുദിനാശംസകൾ

Children’s Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here