Advertisement

ഭരണകൂടം കണ്ണടച്ചാൽ തെരുവ് നായ്ക്കളെ താൻ കൊല്ലുമെന്ന് ചിറ്റിലപ്പിള്ളി

November 18, 2016
Google News 1 minute Read
stray dog attack

കൊച്ചൗസേപ് ചിറ്റിലപ്പിള്ളി / ജിതി രാജ്‌

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ ഗവൺമെന്റിന് അധികാരം നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നു, ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടോ ഈ വിധി ?

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സർക്കാരുകൾക്ക് മാത്രമേ അധികാരമുള്ളൂ എന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ആദ്യമായാണ് അക്രമകാരികളായ തെരുവ് നായ്ക്കൾ കൊല്ലപ്പെടേണ്ടതാണെന്ന് കോടതി സമ്മതിക്കുന്നത്. അത് നടപ്പിലാക്കപ്പെട്ടാൽ നല്ലതാണ്.

സുപ്രീം കോടതി വിധി ഭരണകൂടം നടപ്പിലാക്കുമെന്ന് കരുതുന്നുണ്ടോ ?

ഭരണകൂടം എത്രമാത്രം ഇത് നടപ്പിലാക്കും എന്ന് എനിക്ക് അറിയില്ല. അവർ അതിന് തയ്യാറായില്ലെങ്കിൽ ഞാൻ എന്റെ ഇതുവരെയുള്ള നിലപാടുമായിതന്നെ മുന്നോട്ട് പോകും. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്ത് പത്രപരസ്യം വരെ നൽകിയ ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഭരണകൂടം അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തയ്യാറായില്ലെങ്കിൽ സാധാരണ ക്കാരുടെ ദുരിതമവസാനിക്കാൻ ഞാൻ അത് ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. നിയമത്തിൽ വളരെ വ്യക്തമായിട്ട് പറയുന്നുണ്ട് അപകടകാരികളായ ജീവികളെ കൊല്ലാൻ ഏതൊരു പൗരനും അധികാരമുണ്ടെന്ന്. പൗരന്റെ അവകാശം വച്ച് നായ്ക്കളെ കൊന്നിരിക്കും

അക്രമകാരികളായ തെരുവ് നായ്ക്കള കൊല്ലുന്നതിനെ എതിർത്ത് മനേകാ ഗാന്ധി രംഗത്തുണ്ടല്ലോ ?

നിരവധി പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നത്. ഈ അടുത്തിടെ തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധൻ തെരുവ് നായയുടെ കടിയേറ്റ് മരിച്ചുരുന്നു. ആലപ്പുഴയിൽ ശിലുവമ്മ എന്ന വൃദ്ധയും ക്രൂരമായി കൊലചെയ്യ പ്പെട്ടിരുന്നു.  അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ തെരുവ് നായകടിച്ച സംഭവവു മുണ്ടായി. ഇതെല്ലാം വെറും നിസ്സാര കാര്യമായാണ് മനേകാ ഗാന്ധിയുൾ പ്പെടെയുള്ള മൃഗസ്‌നേഹികൾ കണക്കാക്കുന്നത്. ഇത് അനുവദിക്കാനാ കുന്നതല്ല. കാരണം മൃഗസ്‌നേഹികളല്ല, സാധാരണക്കാരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നത്.

അവർ തെരുവിലിറങ്ങി നടക്കുന്നുണ്ടോ, കാറിൽ സഞ്ചരിക്കുന്നവരാണ് അവർ. അതുകൊണ്ടുതന്നെ സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടു കൾ ഈ മൃഗസ്‌നേഹികൾക്ക് അറിയില്ല. മാത്രമല്ല, മൃഗസ്‌നേഹികൾ എന്ന് പറയുന്ന വർക്ക് സനേഹം പട്ടികളോട് മാത്രമാണ്. അക്രമകാരികളായ തെരുവ് നായ്ക്കൾ എത്ര ആടുകളെയും കോഴികളെയും താറാവുകളെയും കടിച്ചുകൊന്നിട്ടുണ്ട്. അതും മൃഗ ങ്ങളല്ലേ, എന്തുകൊണ്ട് മൃഗസ്‌നേഹികൾ പ്രതികരിക്കുന്നില്ല ?

അപകടകാരികളായ ജീവികളെ കൊല്ലാൻ ഏതൊരു പൗരനും അധികാരമുണ്ടെന്ന്. പൗരന്റെ അവകാശം വച്ച് നായ്ക്കളെ കൊന്നിരിക്കും  – കൊച്ചൗസേപ് ചിറ്റിലപ്പിള്ളി


എന്നാൽ എവിടെയും കാണുന്നത് തെരുവ് നായ്ക്കളെ ക്രൂരമായി കൊല്ലുന്നതും ചത്ത നായ്ക്കളെ അതിലും ക്രൂരമായി വലിച്ചിഴയ്ക്കു ന്നതുമാണ്. ചില നായ്ക്കൾ ഉപദ്രവകാരികളാണെന്ന് കരുതി ഇങ്ങനെ ചെയ്യുന്നത് ശരിയാണോ ?

അല്ല, നായ്ക്കളെ ക്രൂരമായി കൊല്ലേണ്ട എന്നുതന്നെയാണ് എന്റെ അഭിപ്രായം. അവയ്ക്ക് വേദനയില്ലാത്ത മരണം നൽകാമല്ലോ… അതിന് നിരവധി മാർഗ്ഗങ്ങൾ നിലനിൽക്കുന്നുണ്ട് അത് നടപ്പിലാക്കാം. പക്ഷേ അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുക തന്നെ വേണം.

മരുന്ന് മാഫിയകളാണ് തെരുവ് നായ്ക്കൾക്ക് വേണ്ടി വാദിക്കുന്നവർക്ക് പിന്നിലെന്ന്‌ ആരോപണം ഉയരുന്നുണ്ടല്ലോ ?

ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവുമധികം ആളുകൾ പേവിഷബാധയേറ്റ് മരിക്കുന്നത്. ശരാശരി 20000 പേരാണ് ഒരു വർഷം ഇന്ത്യയിൽ മാത്രം പേവിഷബാധയേറ്റ് മരിക്കുന്നത്. ഇന്ത്യയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് ഏറ്റവുമധികം വിൽക്കപ്പെടുന്നത്. ഗവൺമെന്റ് തന്നെ 3000 കോടി രൂപയുടെ മരുന്ന് വാങ്ങുന്നുണ്ട്. മെഡിക്കൽ ഷോപ്പുകളും സ്വകാര്യ ആശുപത്രികളും വഴി വിൽക്കുന്നത് വേറെയും. ഇത്തരക്കാർക്ക് തെരുവുനായ്ക്കൾ ഇല്ലാതെയാകുന്നത് ഉണ്ടാക്കുന്ന നഷ്ടം ഊഹിക്കാവുന്നതല്ലേ…

dog-challengestray dog attack

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here