ചൈനയില്‍ സഖാവേ വിളി നിര്‍ബന്ധം!

china

പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം സഖാവ് എന്ന് സംബോധന ചെയ്യണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോ സേതൂങ്ങിന്‍െറ കാലത്താണ് സഖാവേ എന്ന വിളി ചൈനയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വ്യാപകമായത്. പ്രസിഡന്‍റ് ഷി ജിന്‍പിങ് പ്ളീനറിയില്‍ പരമാധികാര നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് പുതിയ നിര്‍ദേശം പുറത്ത് വന്നത്. ഷി ജിന്‍പിങ് നിര്‍ദേശം പാര്‍ട്ടി അംഗങ്ങളില്‍ അടിച്ചേല്‍പിക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്.

china, communist party

Loading...
Top