നോട്ട് നിരോധനം; തൃപ്പൂണിത്തുറ മാനുകൾക്ക് വധ ശിക്ഷയോ ?
തൃപ്പൂണിത്തുറ ഹിൽപാലസ് സന്ദർശിക്കുന്നവരെ സന്തോഷപ്പിക്കാൻ ഇനി ഈ മനോഹര കാഴ്ച്ച ഉണ്ടാവില്ലേ ? രാജ്യത്തെ നോട്ട് നിരോധനത്തിന്റെ ദുരന്തഫലം ഏറ്റുവാങ്ങാനാണോ കാഴ്ച്ചക്കാരെ സന്തോഷിപ്പിച്ച ഈ മിണ്ടാപ്രാണികളുടെ നിയോഗം ?
ചോദ്യങ്ങൾ വെറുതെയല്ല. നിലവിലെ ദിവസേനയുള്ള പിൻവലിക്കൽ പരിധി ഉയർത്തിയില്ലെങ്കിൽ ഒരിക്കലും പൊറുക്കാനാവാത്ത ആ ദുരന്തം നമ്മൾ ക്ഷണിച്ചു വരുത്തും.
226 പുള്ളി മാനുകളും, 27 സാമ്പർ മാനുകളുമാണ് തൃപ്പൂണിത്തുറ ഹിൽ പാലസിൽ ഉള്ളത്. ഒന്നര ഏക്കർ സ്ഥലത്താണ് ഇവയുടെ ആവാസം. ആഴ്ച്ചതോറുമുള്ള പിൻവലിക്കൽ പരിധി 24000 മാത്രമായി തുടർന്നാൽ മാനുകൾക്കുള്ള തീറ്റയ്ക്ക് അത് തികയുകയുമില്ല. സർക്കാർ കാര്യമായതിനാൽ ജീവനക്കാർക്ക് പോക്കറ്റിൽ നിന്നെടുക്കാനും മടി. തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിനാണ് ഡിയർ പാർക്കിന്റെ ചുമതല. പ്രതിമാസം 1.25 ലക്ഷം രൂപയാണ് ഇപ്പോൾ മാനുകൾക്കുള്ള തീറ്റയുടെ ചിലവ്. നവംബറിൽ ആദ്യവാരം തന്നെ ഇത് മുൻകൂറായി നൽകിയതിനാൽ ഈ മാസാവസാനം വരെ പ്രശ്നമില്ല. എന്നാൽ ഡിസംബർ 1 മുതൽ ആഹാരസാധനങ്ങൾ എത്തിക്കുന്ന ഏജൻസികൾ ചെക്ക് സ്വീകരിക്കില്ലെന്ന് അധികൃതരെ അറിയിച്ചിരിക്കുകയാണ്. തീറ്റ സപ്ലൈ ചെയ്യാനും അവർ വിസമ്മതിക്കുകയാണ്.
പ്രതിദിന വേദനത്തിൽ ഇവിടെ പ്രവർത്തിക്കുന്ന 39 ജീനവക്കാരുടെ ശമ്പളം കഴിഞ്ഞ ഒരാഴ്ച്ചയായി മുടങ്ങിയരിക്കുന്നതും പ്രശ്നത്തിന്റെ ഗുരുതരാനസ്ഥ വർധിപ്പിക്കുന്നു. ദിനം പ്രതി 350 രൂപ നിരക്കിൽ ആഴ്ച്ചയിൽ ഏകദേശം ഒരു ലക്ഷം രൂപയാണ് ആവശ്യം. അതായതു മാസം 4 ലക്ഷം. തീറ്റയ്ക്കും ചേർത്തു ആകെ അഞ്ചര ലക്ഷം വേണം. നിലവിലെ പിൻവലിക്കൽ നിയന്ത്രണം കാരണം ഇത് സാധ്യമാകുന്നുമില്ല.
ആളുകളെ കടിച്ചു കീറുന്ന ആക്രമണകാരികളായ രാക്ഷസ നായ്ക്കൾക്ക് വേണ്ടി മുതലക്കണ്ണീർ പോഴിക്കുന്ന മൃഗസ്നേഹികൾ ഭരിക്കുന്ന കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലേ… ?
Curbs on cash withdrawal is threatening to deny feed to deer at Hill Palace park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here