മാവോയിസ്റ്റുകളെ കൊന്നത് കേന്ദ്രഫണ്ട് തട്ടാന്‍: കാനം രാജേന്ദ്രന്

നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ കൊന്നത് കേന്ദ്രഫണ്ട് തട്ടാനാണെന്ന് സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് തട്ടാനായിരുന്നു ഈ നീക്കം. കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീർക്കാനാനാണ് ശ്രമമാണ് നടക്കുന്നത്.
നിലമ്പൂരിൽ നടന്നതുപോലുള്ള ഏറ്റുമുട്ടൽ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിർദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം ആവശ്യപ്പെട്ടു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News