ഇന്ത്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് വരുന്നു, പിന്നില്‍ ആലിബാബ

ഇൻറർനെറ്റ് രംഗത്തെ ഭീമൻമാരായ അലിബാബ ഇന്ത്യയിൽ സൗജന്യ ഇൻറർനെറ്റ് സേവനം നൽകാൻ ഒരുങ്ങുന്നു. സൗജന്യ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളുമായി ചർച്ചകൾ ആരംഭിച്ചതായി കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള പ്രസിഡൻറ് ജാക്ക് ഹങ് പ്രതികരിച്ചു.
പ്രമുഖ മൊബൈൽ സേവനദാതാക്കള്‍ക്ക് പുറമെ വൈ–ഫൈ നെറ്റ്വർക്ക് ദാതാക്കളോടും കമ്പനി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. സൗജന്യ സേവനമോ കുറഞ്ഞ നിരക്കിലുള്ള ഇൻറർനെറ്റ് സേവനമോ ആണ് ലഭ്യമാക്കുക. ഇന്ത്യയിൽ ഇൻറർനെറ്റ് കണക്ടിവിറ്റിയിൽ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്കാണ് മുന്‍ഗണന എന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here