ചാനല്‍ ഹെഡിന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വരലക്ഷ്മി

കൊച്ചിയില്‍ നടിയെ ആക്രമിച്ച വാര്‍ത്തയ്ക്ക് പിന്നാലെ തനിയ്ക്കെതിരെയുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി വരലക്ഷ്മി. നടന്‍ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. ട്വിറ്ററിലാണ് തന്റെ അനുഭവം വരലക്ഷ്മി പങ്കുവച്ചത്. ഒരു ചാനല്‍ മേധാവി അഭിമുഖത്തിന് ശേഷം എപ്പോഴാണ് തനിച്ച് കാണാന്‍ പറ്റുകയെന്ന് തന്നോട് ചോദിച്ച സംഭവമാണ് വിവരിച്ചിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണോ കാണുന്നത് എന്ന് ചോദിച്ചപ്പോള്‍ അല്ല മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ആള്‍ പ്രതികരിച്ചത്.

സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കുന്നത് കൊണ്ട് നടിമാര്‍ക്ക് ബഹുമാനം കൊടുക്കണം എന്നില്ല എന്നതാണ് ഇപ്പോഴത്തെ മനോഭാവം. സ്ത്രീകളെ അങ്ങനെ നടക്കണം ഇങ്ങനെ നടക്കണം എന്ന് പഠിപ്പിക്കുന്നതിന് പകരം പുരുഷന്മാര്‍ സ്ത്രീകളെ നോക്കി കാണുന്ന വിധം തിരുത്തുകയാണ് വേണ്ടതെന്നും വരലക്ഷ്മി പറയുന്നു. സാധാരണ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ സിനിമാ മേഖലയില്‍ ഇത് സ്ഥിരം അല്ലേ എന്ന രീതിയിലാണ് എല്ലാവരും സംസാരിക്കുക. ഞാൻ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഇൗ ജോലി നിറുത്തിപോകാനോ, നിലനില്‍പിനായി അഡ്ജസ്റ്റ്മെന്റുകള്‍ക്കോ താന്‍ തയ്യാറല്ലെന്നും വരലക്ഷ്മി പറയുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top