ആക്രമിക്കപ്പെട്ട നടിയ്ക്ക് കൂടുതൽ പേർ പിന്തുണ നൽകേണ്ടതായിരുന്നു; വരലക്ഷ്മി ശരത്കുമാർ

varalakshmi

മലയാളത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നെന്ന് നടി വരലക്ഷ്മി ശരത് കുമാർ. ഭയം കാരണമാകാം പലരും വിട്ടുനിന്നതെന്നും  ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി പറഞ്ഞു. വൈരമുത്തുവിന് എതിരെ ഉയർന്ന മീ ടു പരാതിയെ കുറിച്ച്   ‘കണ്ടാല്‍ മാന്യൻമാർ എന്ന് തോന്നുന്നവർ യഥാർത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞു’വെന്നാണ് താരം പ്രതികരിച്ചത്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.  സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More