ഡ്യൂപ്പില്ലാതെ വരലക്ഷ്മിയുടെ കിടിലൻ ഫൈറ്റ്: വീഡിയോ

തമിഴ് നടൻ ശരത്കുമാറിൻ്റെ മകൾ വരലക്ഷ്മിയെ നമുക്ക് പരിചയമുണ്ട്. മമ്മൂട്ടിച്ചിത്രം കസബയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വരലക്ഷ്മി ഒരു നല്ല നടിയാണെന്ന് പേരെടുത്തു കഴിഞ്ഞു. ഒപ്പം ആക്ഷൻ രംഗങ്ങളിൽ വരലക്ഷ്മി പ്രകടിപ്പിക്കുന്ന അനായാസതയും മുൻപ് ചർച്ചയായതാണ്. ഇപ്പോൾ അത് ഉറപ്പിക്കുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

റോ​പ്പു​ക​ളു​ടെയോ ഡ്യൂപ്പിന്‍റെയോ സ​ഹാ​യ​മി​ല്ലാ​തെ ആ​ക്ഷ​ൻ രം​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വൈ​റ​ലാ​യിക്കൊണ്ടി​രി​ക്കു​ന്ന​ത്. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം പുലിമുരുകനിലെ സിഗ്നേച്ചർ ഫൈറ്റ് സീക്വൻസിനു സമാനമായ ഫൈറ്റാണ് വരലക്ഷ്മിയും ചെയ്തിരിക്കുന്നത്.

ചേ​സിം​ഗ് എ​ന്ന് പേ​രി​ട്ട പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ല്‍ ബൈ​ക്ക​ര്‍ ആ​യാ​ണ് ന​ടി എ​ത്തു​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top