നാഗർകോവിലിനടുത്ത് വാഹനാപകടം: തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർ മരിച്ചു

നാഗര്‍കോവില്‍ ആരുവായിമൊഴിയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തിരുവനന്തപുരം വെള്ളൈക്കടവ് കാര്‍ത്തികാ ഭവനില്‍ ഗണേശൻ , മകൾ കാർത്തിക, ഡ്രൈവർ ഗണേശന്റെ ഭാര്യ മുത്തുമാരി , മകൻ കാർത്തികേയൻ എന്നിവര്‍ ഗുരുതര പരുക്കുകളോടെ നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തൂത്തുക്കുടി എട്ടയപുരം ഇരാല്‍ കാമക്ഷി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരുമ്പോളാണ് അപകടം ഉണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ കാറ് മുഴുവനായും തകര്‍ന്നു. ആരുവായ്‌മൊഴി പോലീസ് കേസ് എടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here