വോട്ടിങ് മെഷീനെ പിന്തുണച്ച് അണ്ണാ ഹസാരെ

anna hasare

വോട്ടിങ് മെഷീനെതിരെ അരവിന്ദ് കെജ്രിവാൾ ശബ്ദമുയർത്തുന്നതിനിടെ വോട്ടിങ് മെഷീനെ പിന്തുണച്ചും ബാലറ്റ് പേപ്പറിനെ എതിർത്തും അണ്ണാഹസാരെ രംഗത്ത്. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ വേണ്ടെന്നും ബാലറ്റ് പേപ്പർ മതിയെന്നുമുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭിപ്രായത്തെ എതിർത്തുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ലോകം വികസിക്കുമ്പോൾ നാമെന്തിന് ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണ മെന്നാണ് അണ്ണാ ഹസാരെ ചോദിക്കുന്നത്. ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് അണ്ണാ ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചുകൊണ്ടിരിക്കുകയാണ്. ലോകം വികസിച്ചുകൊ ണ്ടിരിക്കുന്ന സമയത്താണ് നമ്മൾ ബാലറ്റ് പേപ്പറിനെക്കുറിച്ച് സംസാരിക്കുന്നത്. ഇത് തിരിച്ചുപോക്കാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top