വോട്ടിങ് മെഷീനെതിരെ മായാവതി കോടതിയിലേക്ക്

mayavathi irregularities in voting machine mayavati to approach court mayavati resigned

ഇല്‌ക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നതിനെതിരെ ബിഎസ്പി അധ്യക്ഷ മായാവതി കോടതിയിലേക്ക്. വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി അദികാരത്തിലെത്തിയതെന്ന് ബിഎസ് പിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കാത്തതിനാലാണ് നടപടി.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനെതിരെ എല്ലാ മാസം 11ആം തിയ്യതിയും കരിദിനമായി ആചരിക്കുമെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടിങ് മെഷീനിൽ അട്ടിമറിയുണ്ടെ ന്നാരോപിച്ച് മായാവതി രംഗത്തെത്തിയിരുന്നു. പിന്നാലെ ഡൽഹി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ ക്കുള്ള തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ മതിയെന്നും വോട്ടിങ് മെഷീൻ വേണ്ടെന്നും കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top