ബിജെപി വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നിലപാടെടുക്കേണ്ടിവരുമെന്ന് സി കെ ജാനു

ck janu

തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോൾ ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചി ല്ലെങ്കിൽ രാഷ്ട്രീയ നിലപാടെടുക്കേണ്ടിവരുമെന്ന് സി കെ ജാനു. സഖ്യത്തിന്റെ പേരിൽ നൽകിയ വാഗ്ദാനങ്ങൾ ഒരു കൊല്ലമായിട്ടും പാലിച്ചില്ല. പറയുന്ന കാര്യങ്ങൾക്ക് ഒരു പരിധിയും അവസാനവുമുണ്ടാകണമെന്നും വാഗ്ദാനങ്ങൾ നീട്ടിക്കൊണ്ട് പോയാൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ജാനു പറഞ്ഞു. ഉത്തർപ്രദേശ് അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽപെട്ട് തിരക്കിലായ തിനാൽ അത് കഴിയട്ടെ എന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. ആ പ്രതീക്ഷയിലാണ് ഇപ്പോൾ എന്നും ജാനു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top