മണിയുടെ മരണം; കൂട്ടുകാരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് മണിയുടെ സഹോദരന്‍

കലാഭവന്‍ മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് പാടുപെടുകയാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പോലീസിനേയും അന്വേഷണ സംഘത്തേയും രൂക്ഷമായി വിമര്‍ശിച്ചാണ് രാമകൃഷ്ണന്റെ പോസ്റ്റ്. ആന്തരിക അവയവങ്ങൾ സീൽ ചെയ്യാതെ അയച്ച നാഷണൽ ലാബിന്റെ റിസൾട്ടിനെയാണ് പോലീസ് വിശ്വസിക്കുന്നത്.
മെഥനോളം കീടനാശിനിയും ആണ് മരണകാരണം എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പറഞ്ഞത് തിരുത്താൻ ശ്രമിക്കുകയാണ് പോലീസെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. ശരീരത്തില്‍ മെഥനോൾ എങ്ങിനെ എത്തി എന്ന് കണ്ടു പിടിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. കൂട്ടുകാർക്ക് ക്ലീൻ ഇമേജ് നൽകിയിരിക്കുകയാണ് പോലീസ്. കഞ്ചാവിനും മദ്യത്തിനും അടിമകളായ കൂട്ടുകാരെ സംരക്ഷിക്കുകയാണ് പോലീസെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here