അരൂരില്‍ കഞ്ചാവ് വേട്ട, വീഡിയോ കാണാം

അരൂരില്‍ വന്‍ കഞ്ചാവ് വേട്ട. ഇന്ന് രാവിലെയാണ് പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തത്. കമ്പം തേനി ഭാഗത്ത് നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന ഏജന്റായ അക്കച്ചി എന്ന ഈശ്വരിയാണ് പോലീസ് പിടയിലായിരിക്കുന്നത്. കേരളത്തിലെ കഞ്ചാവുകേസുകളില്‍ പിടിയിലായ ഭൂരിഭാഗം പേര്‍ക്കും കഞ്ചാവ് എത്തിക്കുന്ന ഏജന്റാണിതെന്ന് അരൂര്‍ എസ് ഐ  ടി. എസ്. റിനീഷിന്റെ ട്വന്റിഫോര്‍ ന്യൂസിനോടി പറഞ്ഞു. ആറ് കിലോ കഞ്ചാവാണ് ഇവരുടെ കയ്യില്‍ നിന്ന് പോലീസ് പിടിയ്ക്കുമ്പോള്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പോലീസ് അന്വേഷിച്ച് കൊണ്ടിരുന്ന ആളാണിത്. ഇവര്‍ പിടിയിലായതോടെ ഈ വഴിയുള്ള കഞ്ചാവ് കടത്ത് തടയാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് പോലീസ്.

ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക് ഐപിഎസ്, നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തര്‍, അരൂര്‍ എസ് ഐ ടിഎസ് റെനീഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

സിവില്‍ പോലീസ് ഓഫീസര്‍മാരായ കെജെ സേവ്യര്‍, വിഎച്ച് നിസാര്‍, അബിന്‍, ടോണി വര്‍ഗ്ഗീസ്, വിബി വൈശാഖ്, ബൈജു, അനീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉഷ, സ്മിഖില എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top