ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

പാമ്പാടി നെഹ്‌റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാർത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് ലഭിച്ചത്. പഠിക്കാൻ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടത്.

എന്നാൽ ഇത് കോളേജിന്റെ അപ്രീതിയിക്കിടയാക്കിയിരുന്നുവെന്നാണ് സൂചന. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാഭ്യാസമന്ത്രിയ്‌ക്കെഴുതിയ കത്തും പോലീസിന് ലഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top