ഗൂഢാലോചന നടന്നിട്ടില്ലെന്ന് സർക്കാർ സമ്മതിച്ചതായി മഹിജയുടെ സഹോദരൻ

പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബം നടത്തിയ പ്രതിഷേധത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് സർക്കാർ സമ്മതിച്ചതായി മഹിജയുടെ സഹോദരൻ ശ്രീജിത്ത്. സർക്കാർ അംഗീകരിച്ച കരറിൽ ഇത് എഴുതി ചേർത്തതിൽ സന്തോഷമുണ്ട്. ജിഷ്ണുവിന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് കുടുംബത്തിലെ 14 പേരും രണ്ട് വിദ്യാർത്ഥികളും തിരുവനന്തപുരത്ത് എത്തിയത്. സഹനസമരമായിരുന്നു ലക്ഷ്യം. ഇക്കാര്യത്തിൽ ഒരു ഗൂഢാലോചനയും ആരുമായും നടത്തിയിട്ടില്ലെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.
ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് ഒപ്പമെത്തിയവർ ഡിജിപിയുടെ മുറിയ്ക്ക് മുന്നിൽ സമരം ചെയ്യാൻ ഗൂഢാലോചന നടത്തിയിരുന്നെന്നും എസ് യു സി ഐ പ്രവർത്തകരായ ഷാജിർ ഖാൻ, മിനി, ശ്രീകുമാർ, വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻ ഹിമവൽ ഭദ്രാനന്ദ (തോക്ക് സ്വാമി) എന്നിവരാണ് ഗൂഢാലോചന നടത്തിയത് എന്നാണ് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here