വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; പോലീസ് മൊഴി എടുക്കാൻ പോയത് പ്രതിയുടെ കാറിൽ

വെള്ളാപ്പള്ളി നടേശൻ എഞ്ജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പോലീസ്, വിദ്യാർത്ഥിയുടെ മൊഴി എടുക്കാൻ പോയത് പ്രതിയുടെ കാറിൽ. കഴിഞ്ഞ ദിവസമാണ് മാനേജ്മെന്റിന്റെ മാനസിക പീഡനങ്ങളെ തുടർന്ന് എഞ്ജിനിയറിംഗ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കൈ മുറിച്ചതിന് ശേഷം വിദ്യാർത്ഥി തൂങ്ങി മരിക്കാൻ ശ്രമിക്കവെ സുഹൃത്തുക്കൾ കണ്ടതിനെ തുടർന്നാണ് രക്ഷിക്കാനായത്. തുടർന്ന് വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തുകയും കോളേജ് അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
വെള്ളാപ്പള്ളി നടേശൻ എഞ്ജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ചെയർമാൻ സുഭാഷ് വാസുവിനെതിരെ കേസ് എടുത്തു. പ്രിൻസിപ്പൽ ഗണേശനെതിരെയും കേസെടുത്തു. ആത്മഹത്യ പ്രേരണാ കുറ്റത്തിനും വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here