Advertisement

വിമാനയാത്രയ്ക്കിടെ പ്രശ്നമുണ്ടാക്കിയാല്‍ ഇനി യാത്രാ വിലക്ക്

May 5, 2017
Google News 1 minute Read
passengers

യാത്രക്കിടെ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നവർക്ക് യാത്രാവിലക്ക്​ ഏർപ്പെടുത്താൻ വ്യോമയാന മന്ത്രാലയം. കുഴപ്പക്കാരായ യാത്രക്കാരെ മൂന്നായി തിരിച്ചാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തയിരിക്കുന്നത്.   . ഇതിനായുള്ള കരട് ബില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് വ്യോമയാനമന്ത്രി അശോക് ഗണപതി രാജു വ്യക്തമാക്കി.

വിമാനയാത്രയ്ക്കിടെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്യുന്നവർക്ക്​ മൂന്ന് മാസത്തെ യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തുക. ​ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗീകമായി അപമാനിക്കുവാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസം വിലക്ക് നേരിടേണ്ടി വരും​. ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ആയിരിക്കും യാത്രാ വിലക്ക്.

ആഭ്യന്തരയാത്രക്കാര്‍ക്കുള്‍പ്പടെ ഈ നിര്‍ദേശം ബാധകമായിരിക്കും.പൊതുജനങ്ങളുടെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിയമനിര്‍മ്മാണം നടത്തുകയെന്നും വ്യോമയാന മന്ത്രി  കൂട്ടിച്ചേർത്തു.ശിവസേന എം.പി രവീന്ദ്രഗെയ്ക്ക്‌വാദ് വിമാനയാത്രക്കിടെ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തി​ന്റെ  പശ്ചാത്തലത്തിലാണ്​ നടപടി.

indian  airways, air india, shiva sena, sivasena mp Ravindra Gaikwad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here