തൃപ്പൂണിത്തുറ ഹിൽപാലസിൽ മാനുകൾക്ക് കൂടുതൽ സൗകര്യം

tripunithura hill palace deer gets more facilities

തൃപ്പൂണിത്തുറ ഹിൽ പാലസിൽ എസ് പി സി എ (മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയുന്നതിനുള്ള സൊസൈറ്റി) ചെയർപേഴ്‌സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹിൽപാലസിലെ മാൻപാർക്കിന്റെ വിസ്തൃതി വർധിപ്പിക്കാത്തതു മൂലം അവയെ വേണ്ടവിധം പാർപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 214 പുള്ളിമാനുകളും 31 മ്‌ളാവുകളെയും പാർപ്പിക്കുന്നതിനുള്ള അംഗീകാരം ഇതു മൂലം നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.

hill palace

1992-ൽ 18 മാനുകളാണുണ്ടായിരുന്നത്. എട്ടു മ്‌ളാവുകളും. മാൻപാർക്കിന്റെ വിസ്തൃതി അഞ്ച് ഹെക്ടറായി വർധിപ്പിക്കണമെന്ന നിർദേശം ഇനിയും നടപ്പായിട്ടില്ല. മാനുകളുടെ പരിപാലനത്തിനായി രണ്ടരലക്ഷം രൂപ മാസം ചെലവു വരുന്നുണ്ട്. മാനുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ഒരുകോടി രൂപ ചെലവു വരുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്. മാനുകളുടെ പരിചരണം വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ചെയർപേഴ്‌സൺ നിർദേശിച്ചു. മാനുകളെ ഉചിതമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

tripunithura hill palace | deer |

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top