ഫ്‌ളവേഴ്‌സിന് രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം

ഈ വർഷത്തെ രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് കാമ്പെയിൻ വിഭാഗത്തിൽ ചാനൽ ഫില്ലറുകളുടെ ആകെ താരതമ്യത്തിലാണ് ഫ്ളവേഴ്സ്സിനു ഗോൾഡ് പുരസ്കാരം ലഭിച്ചത്. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് വിഭാഗത്തിൽ സ്റ്റാർ , സോണി , കളേഴ്സ് തുടങ്ങി രാജ്യത്തെ പ്രമുഖ ചാനലുകളെ പിൻതള്ളിയാണ് ഫ്ളവേഴ്സ് ടി.വി. ഗോൾഡ് നേടിയത്.
The next Gold muse goes to #Flowers for Station Image campaign. #PromaxBDAIndia2017 pic.twitter.com/9CLf57KcAz
— PromaxBDA India (@promax_india) May 18, 2017
കഴിഞ്ഞ വർഷവും ഈ വിഭാഗത്തിലെ സുവർണ്ണ പുരസ്‌കാരം കളേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഫ്ളവേഴ്സ് ടി.വി. കരസ്ഥമാക്കിയിരുന്നു.
ഇക്കഴിഞ്ഞ സിഗ്നേച്ചറുകൾ ആണ് ഫ്‌ളവേഴ്‌സിന് പുരസ്‌കാരം നേടിക്കൊടുത്തത്. അവാർഡിനർഹമായ ചിത്രം സംവിധാനം ചെയ്തത് ഗോപൻ ആണ്. ഛായാഗ്രഹണം നിർവഹിച്ചത് ബിജു പഴവിള. ദിനേശ് , ഹരി എന്നിവരാണ് വീഡിയോ എഡിറ്റ് ചെയ്തത്. അനൂപ് ആന്റണി , പ്രിജു കളറിംഗ് നിര്‍വഹിച്ചു. രഞ്ജന്‍ രാജ് ആയിരുന്നു സംഗീതം.
promax golden prize 2017 for flowers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here