ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക്ക് ഫഌന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ എഫ്ബിആയ്ക്ക് നിർദ്ദേശം നൽകിയതിൽ ട്രംപ് നീതി നടത്തിപ്പിനെ തടസ്സപ്പെടുത്തി. അതിനാൽ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ടെക്‌സസിൽനിന്നുള്ള ഡൊമോക്രാറ്റിക് പാർട്ടി അംഗം ഏൽഗ്രീനാണ് യുഎസ് കോൺഗ്രസിൽ ആവശ്യം ഉന്നയിച്ചത്. ആരും നിയമത്തിന് അതീതരല്ല. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നടപടി സ്പീക്കർ ആരംഭിക്കണമെന്നും എൽഗ്രീൻ പറഞ്ഞു.
എന്നാൽ പ്രസിഡന്റിൽ തനിക്കു പൂർണവിശ്വാസം ഉണ്ടെന്ന് സ്പീക്കർ പറഞ്ഞു. ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെകരുമാറണമെന്നും സ്പീക്കർ. അതേസമയം ട്രംപിനെതിരായ ആരോപണം വൈറ്റ് ഹൗസ് തള്ളി.
Donald trump | impeachment | USA |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here